എഡിറ്റോറിയൽ
പ്രബുദ്ധ കേരളം
ഇലക്ഷൻ കഴിഞ്ഞു. ഫലം പുറത്തുവന്നതോടെ ഭരണം മാറി. പിണറായി പൊളിഞ്ഞു. ഒപ്പം പാർട്ടിയും. പകരം കോണ്‍ഗ്രസ്സ് പാർട്ടി വന്നു. മന്ത്രിസഭയും മന്ത്രിമാരും ആയിട്ടില്ല. ഒക്കെ ശരിയാവുമായിരിക്കും. അടുത്ത അഞ്ച് വർഷം കോണ്‍ഗ്രസ്സിനെയും അവരുടെ മൂടുതാങ്ങികളേയും പൊതുജനം സഹിച്ചേതീരു. ഈ പ്രക്രിയ പഞ്ചവത്സരപദ്ധതികൾ പോലെ ആജീവനാന്തം തുടരുന്നു. പൊതുജീവിതം ഭരിക്കുന്നവർക്ക് അടിയറവക്കുന്നു. പോതുജനത്തിനു തെരുവുനായ്ക്കളുടെ വില പോലും ഭരണകർത്താക്കള്‍ കല്പിക്കുന്നില്ല. മലയാളികള്‍ കഴിഞ്ഞ കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് ഇതെല്ലാം അനുഭവിച്ച് അറിഞ്ഞതല്ലെ?
കേരളത്തിലെ സമ്മതിദായകർ എപ്പോഴും വേറിട്ടു നില്ക്കുന്നു. അവർ വോട്ടു കൊടുത്തു ഭരണത്തിൽ കയറ്റിവിടുന്നവർ ജന്മനാ നെറികെട്ടവരും കള്ളന്മാരും ചതിയന്മാരും ആണെന്നു അവർതന്നെ എത്രയോ തവണ സ്വയം തെളിയിച്ചിട്ടുണ്ട്. ഞങ്ങൾ സംസ്ക്കാരസമ്പന്നരെന്നു ഉറച്ചു വിശ്വസിക്കുന്ന കേരളീയർക്ക് തെല്ലും ഉളുപ്പില്ലെന്നും, തെറ്റുകളില്‍ നിന്നു പുതിയ പാഠങ്ങള്‍ പഠിക്കാനുള്ള സാമാന്യ ബുദ്ധിപോലുമില്ലെന്നു വിശ്വസിച്ചേ തീരൂ. അതാണ് നമ്മുടെ ഭരണസമ്പ്രദായം ഓരോ മലയാളി സമ്മതിദായകരേയും പഠപ്പിക്കുന്നത്. ഇപ്പോഴും ഇതുതന്നെ ആവർത്തിക്കുന്നു. മലയാളികള്‍ പൊളിയല്ല. ഇടതല്ലെങ്കിൽ വലത്. കേറിയങ്ങു ഭരിച്ചാല്‍ മതി. മുന്നില്‍ നില്‍ക്കുന്ന അവസരം കാണാതെപോകുന്നു സ്വയം പ്രബുദ്ധരെന്നു അഭിമാനിക്കുന്ന നമ്മള്‍ മലയാളികള്‍.
തെരഞ്ഞടുപ്പിനെത്രയോ മുന്‍പേ മുഖ്യമന്ത്രിക്കുപ്പായം തയ്പ്പിച്ചു വച്ച നേതാക്കളുടെ പടലപ്പിണക്കവും തമ്മില്‍ തല്ലും തീർന്നിട്ടു വേണ്ടെ കേരളം ഭരിച്ചൊരരുക്കാക്കാൻ? ഇതാണോ കോണ്ഗ്രസ്സ് സംസ്ക്കാരം? നിങ്ങള്‍ തന്നെ പറയൂ.
Advertisement
